Eye hospital in Ernakulam

നിങ്ങളുടെ കുട്ടിക്ക് കോങ്കണ്ണുണ്ടോ? ഞങ്ങൾ സഹായിക്കാം


Date :02-Dec-2019

കോങ്കണ്ണ് ആർക്കു വേണമെങ്കിലും വരാവുന്നതാണ്. കുട്ടികളുടെ കോങ്കണ്ണ് മാതാപിതാക്കളില്‍ ആശങ്കയുണര്‍ത്തുന്ന അവസ്ഥയാണ്. കണ്ണിലെ പേശികള്‍ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥ കൊണ്ടോ പേശികളുടെ ഞരമ്പുകള്‍ക്കുണ്ടാകുന്ന വ്യതിയാനം കൊണ്ടോ ആണ് കോങ്കണ്ണ് ഉണ്ടാകുന്നത്. കാഴ്ച ശക്തിയിലുണ്ടാകുന്ന വൈകല്യം കൊണ്ടും കോങ്കണ്ണുണ്ടാകുവാനുള്ള സാധ്യതയുണ്ട്.

Squint Treatment

എന്താണ് കോങ്കണ്ണ്?

നിങ്ങളുടെ കുട്ടിയുടെ രണ്ടു കണ്ണുകളോ അല്ലെങ്കിൽ ഏതെങ്കിലും ഒരു കണ്ണോ നേരായ ദിശയിൽ അല്ല എങ്കിൽ ആ അവസ്ഥയെ ആണ് കോങ്കണ്ണ് എന്ന് പറയുന്നത്. ഏതെങ്കിലും ഒരു കണ്ണ് ഉള്ളിലേക്ക് ആയി ഇരിക്കുകയാണെങ്കിൽ ഈസോട്രോപ്യ എന്ന അവസ്ഥയാണ്. കണ്ണുകൾ എതിർ ദിശയിലേക്കോ പുറത്തേക്കോ ആണെങ്കിൽ എക്‌സ്‌ട്രോട്രോപ്യ എന്നും ഒരു കണ്ണ് മറ്റേ കണ്ണിനേക്കാൾ ഉയരത്തിൽ ആണെങ്കിൽ ഹൈപെർട്രോപ്യ എന്നും താഴ്ന്നാണ് എങ്കിൽ ഹൈപോട്രോപ്യ എന്നും അറിയപ്പെടുന്നു.
സാധാരണ ഗതിയിൽ ഒരേസമയം ഇരുകണ്ണുകളും ഉപയോഗിച്ചു ഒരു വസ്തുവിനെ കാണാൻ സാധിക്കും. ഇതിനെ ബൈനോക്കുലർ വിഷൻ എന്നാണു പറയുന്നത്. എന്നാൽ കോങ്കണ്ണ് ഉള്ള ഒരു കുട്ടിക്ക് ബൈനോക്കുലർ വിഷൻ ഉണ്ടാവുകയില്ല. കണ്ണുകൾ രണ്ടും വ്യത്യസ്ത ദിശയിലായിരിക്കുന്നത് മൂലം ഒരു വസ്തുവിനെ രണ്ടു കണ്ണും ഉപയോഗിച്ച് കാണാൻ സാധിക്കില്ല.

കോങ്കണ്ണ് വരാൻ ഉള്ള കാരണങ്ങൾ

ഒരു കുട്ടിക് കോങ്കണ്ണ് വരാൻ നിരവധി കാരണങ്ങൾ ഉണ്ട്.
1 കണ്ണിന്റെ പേശികളിലെ തളർച്ച
2 ഞരമ്പുകള്‍ക്കുണ്ടാകുന്ന വ്യതിയാനം
3 ജനിതകമായി ലഭിക്കുന്നത്
4 കാഴ്ച ശക്തിയിലുണ്ടാകുന്ന വൈകല്യം
5 തിമിരം
6 നാഡീവ്യൂഹങ്ങളിലെ തകരാർ

ചികിത്സകൾ:

കോങ്കണ്ണിന് നിരവധി ചികിത്സ രീതികൾ ഉണ്ട്. ഓരോ കുട്ടിയുടെയും കണ്ണിന്റെ ആരോഗ്യവും കോങ്കണ്ണിന്റെ ഗുരുതരാവസ്ഥയും പരിഗണിച്ചാണ് ഇത് തീരുമാനിക്കുന്നത്. കുട്ടികളുടെ കാഴ്ച്ച ശക്തിയെ സംരക്ഷിക്കുക, കണ്ണുകളുടെ സന്തുലിതാവസ്ഥ ലഭ്യമാകുക, കണ്ണുകൾ രണ്ടും ഒന്നിച്ചു പ്രവർത്തിക്കാൻ പ്രാപ്തമാകുക എന്നിവയാണ് ചികിത്സയുടെ ലക്ഷ്യം.
ഇനി പറയുന്നവയാണ് കോങ്കണ്ണിനുള്ള പ്രധാന ചികിത്സകൾ:
പാച്ചിങ്
കോങ്കണ്ണ് ചിലപ്പോൾ ആംബ്ലിയോപിയ എന്ന അവസ്ഥയ്ക്കു കാരണമായേക്കാം. ഇതിനു പ്രതി വിധിയാണ് പാച്ചിങ്. കൃത്യമായി പ്രവർത്തിക്കുന്ന കണ്ണിനു മുകളിൽ കട്ടിയുള്ള തുണി വച്ച് മറക്കുന്നതാണ് പാച്ചിങ്. നിങ്ങളുടെ കുഞ്ഞിനു അംബലയോപ്യ ഇല്ലെങ്കിലും കോങ്കണ്ണ് ചികിത്സക്കായി ഈ രീതി ഉപയോഗിക്കാറുണ്ട്. നിശ്ചിത ഇടവേളകളിൽ ഡോക്ടർ കൃത്യമായി വിശകലനം ചെയ്ത് പുരോഗമനം നിരീക്ഷിക്കേണ്ടത് ആവശ്യമാണ്.
കണ്ണട ധരിക്കുക
കാഴ്ചശക്തി പുരോഗമിക്കാനോ അല്ലെങ്കിൽ കോങ്കണ്ണിനും ചില സന്ദർഭങ്ങളിൽ ഈ രണ്ടിനും ഒരുപോലെ പരിഹാരമായുമാണ് കണ്ണടകൾ ഉപയോഗിക്കുന്നത്.  കുഞ്ഞു തുടർച്ചയായി കണ്ണട ഉപയോഗിച്ചാൽ മാത്രമേ ഫലം കാണാൻ സാധിക്കുകയുള്ളു.

വ്യായാമങ്ങൾ
കോങ്കണ്ണ് പരിഹരിക്കാൻ നിരവധി വ്യായാമങ്ങൾ ഡോക്ടർ നിർദ്ദേശിക്കാം. രണ്ടു കണ്ണുകളും ഒന്നിച്ചു പ്രവർത്തിക്കാൻ ഈ വ്യായാമങ്ങൾ സഹായിക്കുന്നു.
ശസ്ത്രക്രിയ
മറ്റു മാർഗങ്ങൾ കോങ്കണ്ണ് പരിഹരിക്കാൻ സാധിക്കാതെ വരുമ്പോൾ മാത്രം തിരഞ്ഞെടുക്കുന്ന രീതിയാണ് ശസ്ത്രക്രിയ. കണ്ണിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുകയാണ് ഈ ശസ്ത്രക്രിയയുടെ ലക്ഷ്യം.

കൃത്യസമയത്തു വൈദ്യസഹായം ലഭ്യമാക്കിയാൽ പരിഹരിക്കാവുന്ന ഒന്നാണ് കുട്ടികളിൽ വരുന്ന കോങ്കണ്ണ്. നിങ്ങളുടെ കുട്ടിക്ക് കോങ്കണ്ണ് ഉണ്ട് എങ്കിൽ ഉടൻ തന്നെ ഡോക്ടർ ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ സന്ദർശിക്കു.



Blog reviewed By: Dr.S Tony Fernandez
Mail Us @ tonyseyehospital@gmail.com
Book an appointment: drtonyseyehospital.com/book-an-appointment

Ask doctor

Video Gallery

Testimonials

Call Us

Book Appointment Notification