ലാസിക് (LASIK) ചികിത്സയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. കണ്ണടയോ കോൺടാക്റ്റ് ലെൻസോ ഇല്ലാതെ തികച്ചും വ്യക്തമായ കാഴ്ച നേടാനുള്ള ഏറ്റവും അത്യാധുനികമായ വഴിയാണ് ലാസിക്. നമ്മുടെ കണ്ണിന്റെ കോർണിയയുടെ ആകൃതി ലേസർ ഉപയോഗിച്ച് കൃത്യമാക്കി, പ്രകാശം ശരിയായ രീതിയിൽ റെറ്റിനയിൽ പതിക്കാൻ സഹായിക്കുന്ന തികച്ചും സുരക്ഷിതമായ ഒരു പ്രൊസീജറാണിത്.
കാഴ്ചയുടെ പവർ ചുരുങ്ങിയത് ഒരു വർഷമായി മാറ്റമില്ലാതെ നിൽക്കുന്ന, 18 വയസ്സിന് മുകളിലുള്ളവർക്ക് ഈ ചികിത്സ ചെയ്യാവുന്നതാണ്. മയോപ്പിയ (Short-sight), ഹൈപ്പർമെട്രോപ്പിയ (Long-sight), അസ്റ്റിഗ്മാറ്റിസം (Astigmatism) തുടങ്ങിയ കാഴ്ചവൈകല്യങ്ങൾ ഉള്ളവർക്കും ഇത് ഏറെ ഫലപ്രദമാണ്. കൂടാതെ, ലൈഫ്‌സ്റ്റൈൽ കൊണ്ടോ അല്ലെങ്കിൽ Sports, Aviation, Defense തുടങ്ങിയ കരിയറുകൾ ആവശ്യപ്പെടുന്നത് കൊണ്ടോ കണ്ണട ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചികിത്സയിലൂടെ മികച്ച പരിഹാരം കണ്ടെത്താം.
നിങ്ങളും കണ്ണടയില്ലാത്ത തിളക്കമുള്ള കാഴ്ചയാണോ ആഗ്രഹിക്കുന്നത്? ലാസിക് നിങ്ങൾക്ക് അനുയോജ്യമാണോ എന്ന് കണ്ടെത്താൻ ഇന്നുതന്നെ Dr. Tony Fernandez Eye Hospital-ൽ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ!