Eye hospital in Ernakulam

നിശാന്ധത: അറിയേണ്ടതെല്ലാം


Date :17-Feb-2020

നിശാന്ധത, പലർക്കും അധികം പരിചിതമല്ലാത്ത ഒരു അവസ്ഥയാണ്. മാലക്കണ്ണ് എന്നും ഇത് അറിയപ്പെടുന്നു. ഇരുട്ട് വീഴുമ്പോഴോ, വെളിച്ചം കുറയുമ്പോഴോ കാഴ്ച്ചയില്ലാതാവുക. ഇതിലെന്താണ് ഇത്ര പ്രത്യേകത? രാത്രിയിൽ ആർക്കും കണ്ണ് കാണില്ലല്ലോ എന്ന് ചോദിക്കുന്നവരോട്, നമ്മുടെ കണ്ണുകൾ വെളിച്ചത്തോട് പ്രതികരിക്കുന്നവയാണ്. കൂടുതൽ പ്രകാശം ഉള്ള സമയത്ത് കൃഷ്ണമണികൾ സ്വയം ചുരുങ്ങി ആവശ്യമുള്ള പ്രകാശം മാത്രം സ്വീകരിക്കുന്നു. പ്രകാശം കുറയുന്നതിനനുസരിച്ച് കൃഷ്ണമണി വികസിച്ചു കൂടുതൽ പ്രകാശം സ്വീകരിക്കുന്നു. കണ്ണിലെ റോഡ് ആൻഡ് കോൺ സെല്ലുകളും ഫോട്ടോ പിഗ്മെന്റുകളും ഈ പ്രക്രിയയിൽ പങ്കാളികളാകുന്നുണ്ട്. ഇത്തരത്തിൽ ഇരുട്ടിന്റെ തോതനുസരിച്ച് കണ്ണുകൾക്ക് ആവശ്യമായ പ്രകാശത്തിൽ കാഴ്ച്ച ലഭ്യമാകാറുണ്ട്. നിശാന്ധതയുള്ളവരിൽ ഈ പ്രക്രിയ നടക്കുന്നില്ല. ഇവർക്കു പകലും, രാത്രിയിൽ വിളക്ക് ഉപയോഗിക്കുമ്പോഴും കാഴ്ചയ്ക്ക് യാതൊരു തകരാറും ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇരുട്ടിലും മങ്ങിയവെളിച്ചത്തിലും കാഴ്ചക്കുറവ് അനുഭവപ്പെടും. ഇരുട്ടിലോ, പകൽ സമയത്ത് സിനിമ തിയേറ്റർ പോലുള്ള മങ്ങിയ വെളിച്ചമുള്ള മുറിയിലോ കയറുമ്പോഴോ ആണ് കാഴ്ചക്കുറവ് അനുഭവപ്പെടുന്നത്.

Night Blindness

നിശാന്ധതയുടെ ലക്ഷണങ്ങൾ


വെളിച്ചം മങ്ങുമ്പോൾ കാഴ്ചയില്ലാതാവുകയാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത് തന്നെ പല വിധം ഉണ്ട്. ആ ലക്ഷണങ്ങളാണ് ഇനി പറയുന്നവ:

  • കൂടുതൽ വെളിച്ചം ഉള്ളിടത്തു നിന്ന് കുറവ് വെളിച്ചം ഉള്ളിടത്തേക്കു മാറുമ്പോൾ കാഴ്ച മങ്ങുക
  • രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഇടവിട്ട് വരുന്ന ബ്രൈറ്റ് ലൈറ്റുകൾക്കു ശേഷം കണ്ണ് കാണാതാവുക
  • രാത്രിയിലോ, കുറവ് വെളിച്ചത്തിലോ (നൈറ്റ് ലൈറ്റ്) മുറിയിലെ ഗൃഹോപകരണങ്ങൾ കാണാൻ പറ്റാതെ വരിക
  • മങ്ങിയ വെളിച്ചത്തിൽ മറ്റുള്ളവരുടെ മുഖം തിരിച്ചറിയാൻ ഉള്ള ബുദ്ധിമുട്ട്
  • ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കൂടുതൽ പ്രകാശം വേണ്ടി വരിക.

നിശാന്ധത പലപ്പോഴും ഒളിഞ്ഞിരിക്കുന്ന മറ്റു രോഗങ്ങളുടെ ലക്ഷണമാണ്. നിശാന്ധതയ്‌ക്കൊപ്പം ഇനി പറയുന്ന രോഗലക്ഷങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക.

  • തലവേദന
  • കണ്ണ് വേദന
  • കഫക്കെട്ട്, ഛർദി
  • കാഴ്ച്ച മങ്ങൽ
  • പ്രകാശം കാണുമ്പോൾ ഉള്ള ബുദ്ധിമുട്ട്
  • ദൂരത്തിൽ ഉള്ള വസ്തുക്കൾ കാണാൻ ബുദ്ധിമുട്ട്
  • നിശാന്ധതക്കു കാരണമാകുന്ന മറ്റു രോഗങ്ങൾ

കണ്ണിനുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും നിശാന്ധതക്കു കാരണമാകാറുണ്ട്. താഴെ പറയുന്നവയാണ് അവ.

  • തിമിരം
  • കൊറോയ്‌ഡിറീമിയ
  • ഗ്ലോക്കോമ
  • കെരാറ്റോകോണസ്
  • മയോപ്പിയ
  • വിറ്റാമിൻ എ-യുടെ കുറവ് 

Cataract

പ്രധാന ചികിത്സകൾ

തിമിരം, കൊറോയ്‌ഡിറീമിയ, ഗ്ലോക്കോമ, കെരാറ്റോകോണസ്, മയോപ്പിയ, വിറ്റാമിൻ എ-യുടെ കുറവ് തുടങ്ങിയവ മൂലമുണ്ടാകുന്ന നിശാന്ധതയെ ചികിത്സകൾ കൊണ്ട് പൂർണമായും ഭേദമാക്കാം. ഇത്തരത്തിലുള്ളവർക് ചികിത്സക്ക് ശേഷം സാധാരണ ജീവിതം നയിക്കാവുന്നതാണ്. എന്നാൽ ജനിതകമായതോ മറ്റു കാരണങ്ങളാൽ ഉണ്ടാകുന്ന നിശാന്ധത ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെങ്കിലും പൂർണമായും മുക്തി നേടാൻ സാധിക്കില്ല.

Blog reviewed By: Dr.S Tony Fernandez
Mail Us @ tonyseyehospital@gmail.com
Book an appointment: drtonyseyehospital.com/book-an-appointment

Ask doctor

Video Gallery

Testimonials

Call Us

Book Appointment Notification