Eye hospital in Ernakulam

ചെങ്കണ്ണ്: അറിയേണ്ടതെല്ലാം.


Date :19-Oct-2019

ചെങ്കണ്ണ് കേരളത്തിനു വളരെ പരിചിതമായ ഒരു രോഗമാണ്. മാരകമല്ലെങ്കിലും പിടിപെട്ടാല്‍ രണ്ടാഴ്ചയോളം തീര്‍ത്തും അസ്വസ്ഥമാകുന്ന അവസ്ഥയാണിത്. വിവിധ തരത്തില്‍ ചെങ്കണ്ണ് രോഗം പിടിപെടാമെങ്കിലും ചൂട് കാലത്ത് വരുന്ന ചെങ്കണ്ണിന്റെ ഹേതു വൈറല്‍ ഇന്‍ഫക്ഷനാണ്. മുന്‍ കരുതല്‍ കൊണ്ട് അകറ്റി നിർത്താവുന്ന രോഗമാണ് ചെങ്കണ്ണ് രോഗം. എന്നാൽ പണ്ട് മുതൽക്കേ നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണ ഉണ്ട്. രോഗിയുടെ കണ്ണിലേക്കു രോഗമില്ലാത്ത ഒരാൾ നോക്കിയാൽ രോഗം പടരുമെന്ന്. എന്നാല്‍, രോഗി ഉപയോഗിച്ച വസ്തു മറ്റൊരാള്‍ ഉപയോഗിക്കുന്നത് വഴിയാണ് രോഗം സാധാരണ പകരുന്നത്.

സാധാരണയായി ഒരാളില്‍ രോഗം പിടിപെട്ടാല്‍ ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെയാണ് നിലനില്‍ക്കുക. രോഗാവസ്ഥ ഭേദമാകുന്നത് വരെ അഥവാ കണ്ണിന്റെ ചുവപ്പ് മാറുന്നത് വരെ മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. വൈറസ് ബാധിച്ചാല്‍ രണ്ട് മൂന്ന് ദിവസത്തിനകം രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകും.

red-eye-treatment-kerala

ലക്ഷണങ്ങള്‍

കണ്ണിൽ കരട് പോയത് പോലെയുള്ള ബുദ്ധിമുട്ടാണ് രോഗത്തിന്റെ തുടക്കം. തുടർന്ന് കണ്ണില്‍ നിന്ന് വെള്ളൊലിപ്പ്, പോള വീക്കം, എന്നിവ ആരംഭിക്കുന്നതാണ് പൊതുവായ ലക്ഷണങ്ങൾ. ചില സമയങ്ങളിൽ 30 ശതമാനത്തോളം രോഗബാധിതർക് രോഗം കൃഷ്ണമണിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. കൃഷ്ണമണിയില്‍ നീര്‍ക്കെട്ട് ബാധിക്കുന്ന അവസ്ഥയുണ്ടായാല്‍ രോഗിക്ക് വെളിച്ചത്തേക്ക് നോക്കാനോ കണ്ണ് തുറക്കാനോ കഴിയില്ല. നേരത്തെ കണ്ടുവന്നിരുന്ന ചെങ്കണ്ണ് രോഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ ചെങ്കണ്ണ് ബാധിതര്‍ക്ക് കണ്ണിന്റെ വെള്ള ചുവപ്പു നിറമാവുകയും രക്ത തുള്ളിയും ചെയ്യാറുണ്ട്. ഒരു തവണ ബാധിച്ചയാള്‍ക്ക് വീണ്ടും രോഗം ബാധിക്കാൻ സാധ്യതയുണ്ട്.

ശക്തിയായ വേദനയും ചുവപ്പു നിറവും കണ്ടാൽ ഉടനെ വൈദ്യസഹായം തേടുന്നതാണ് നല്ലത്. പ്രായം ചെന്നവര്‍, നിത്യ രോഗികള്‍, പ്രമേഹം, ക്യാന്‍സര്‍, കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍ തുടങ്ങിവര്‍ക്ക് ചെങ്കണ്ണ് രോഗത്തിന്റെ വ്യാപ്തി പെട്ടെന്ന് വര്‍ധിക്കാനിടയുണ്ട്. ഇത്തരത്തിലുള്ളവര്‍ പെട്ടെന്ന് തന്നെ ചികിത്സ തേടുന്നതാണ് ഉത്തമം.

പ്രതിവിധി

  • രോഗി ഉപയോഗിച്ച വസ്തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്ക.
  • തോര്‍ത്ത് മുണ്ട്, തൂവാല പോലുള്ളവ രോഗി വേറെ തന്നെ ഉപയോഗിക്കുക.
  • രോഗിക്ക് കണ്ണ് തുടക്കാന്‍ ടിഷ്യൂ പേപ്പർ നൽകുക (അവ കൃത്യമായി നശിപ്പിക്കുക).
  • രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ബാത്ത് റൂമിലെ സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • രോഗി ഇടക്കിടെ കൈ സോപ്പിട്ട് കഴുകുക.
  • പൊതു നീന്തല്‍ക്കുളം പോലെയുള്ള ശുചീകരണ സ്ഥലങ്ങളില്‍ നിന്നും രോഗി വിട്ടു നിൽക്കുക.

ഒരാളുടെ രോഗത്തിനുള്ള മരുന്ന് മറ്റുള്ളവരും ഉപയോഗിക്കുന്നത് നല്ലതല്ല. ഓരോരുത്തരും ഡോക്ടറെ കാണിച്ച് വേറെ തന്നെ വാങ്ങുന്നതാണ് ഉത്തമം. രോഗാവസ്ഥയുടെ കാഠിന്യത്തിനനുസരിച്ചായിരിക്കും ഡോക്ടര്‍ തുള്ളിമരുന്ന് ഓരോരുത്തര്‍ക്കും നിശ്ചയിക്കുക. പോള വീക്കമുള്ളവര്‍ ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി പുറത്തുകൂടെ തടവുന്നത് നല്ലതാണ്.

red-eye-treatment-kerala

കണ്ണിന്റെ ആരോഗ്യം

കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്ന് നമ്മള്‍ പറയാറുണ്ടെങ്കിലും കണ്ണിനെ പരിചരിക്കാന്‍ നാം പലപ്പോഴും മറന്നു പോകാറുണ്ട്. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണമാണ് കണ്ണിന്റെ ആരോഗ്യത്തിന് വേണ്ടത്. അഥവാ മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഇതിന് ഉപകരിക്കും. പപ്പായ, മാങ്ങ, ഓറഞ്ച് , കൈതച്ചക്ക, കാരറ്റ് എന്നിവയെല്ലാം ഇതില്‍ പെടും.

Blog reviewed By: Dr.S Tony Fernandez
Mail Us @ tonyseyehospital@gmail.com
Book an appointment: drtonyseyehospital.com/book-an-appointment

Ask doctor

Video Gallery

Testimonials

Call Us

Book Appointment Notification